കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, സമഗ്ര ശിക്ഷ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്ട്രീം എക്കോ സിസ്റ്റം പദ്ധതിയുടെ ഭാഗമായി, വിദ്യാര്‍ഥികള്‍ക്കായി മെഗാ ഐഡിയത്തോണ്‍ സംഘടിപ്പിച്ചു. ജില്ലയിലെ ഏഴ് സബ് ജില്ലകളില്‍ നിന്നായി 21 കുട്ടികള്‍ പങ്കെടുത്തു. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഫാക്കല്‍റ്റികളായ കെ.എസ് ഇന്ദ്രജിത്ത്, എ.എസ് അമല്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനത്തില്‍ ബ്രെയിന്‍ സ്റ്റോമിങ് പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളിലെ നൂതന ആശയങ്ങള്‍ കണ്ടെത്തി, പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനുള്ള ആശയരൂപീകരണ ഘട്ടവും നടന്നു.

പത്തിരിപ്പാല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എസ് ഷാജി, ജില്ലയിലെ സ്ട്രീം എക്കോ സിസ്റ്റം വിദഗ്ദരായ നിരഞ്ജന്‍, ഫിറോസ്, വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ ട്രെയിനര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.