കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് കൈത്തറി- നെയ്ത്തു തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കെ. പുരം വീവേഴ്‌സ് സഹകരണ സംഘത്തില്‍ വച്ച് തിരൂര്‍ ശിഹാബ് തങ്ങള്‍ ഹോസ്പിറ്റലിന്റെയും അല്‍-മനാര കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപ് താനാളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഫാത്തിമ ബീവി ഉദ്ഘാടനം ചെയ്തു. കെ.പുരം കൈത്തറി സംഘം പ്രസിഡന്റ് അനില്‍ തലപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.സി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. ശംസുദ്ധീന്‍ കുന്നത്ത്, ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍, പവിത്രന്‍, സുബൈദ, കെ. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.

ക്യാംപില്‍ ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ഓഫ്താല്‍മോളജി, ഓഡിയോളജി എന്നീ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കി. കൈത്തറി തൊഴിലാളികളുടെ ആരോഗ്യപരിപാലനത്തിനത്തിനായാണ് ക്യാംപ് സംഘടിപ്പിച്ചത്.