കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. സിഡിഎസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയുകയെന്നത് അഭിമാനകരമാണെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍  മാതൃകാപരമായി തുടര്‍ന്നുവരികയാണ്.  നാടിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ മികച്ച പങ്കാളിത്തം വഹിക്കുന്നുണ്ട്. സംരംഭക മിഷനിലുള്‍പ്പെട്ട 4 ലക്ഷത്തോളം സംരംഭകരില്‍ ഒന്നേകാല്‍ ലക്ഷത്തോളം വനിതാ സംരംഭകരാണ്. ഇത്  നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീസമൂഹത്തിന്റെ പങ്കാളിത്തമാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
50 ലക്ഷം രൂപ ചെലവിലാണ് കഞ്ഞിക്കുഴി കുടുംബശ്രി സിഡിഎസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി.