അരൂർ പഞ്ചായത്ത് 12-ാം വാർഡിലെ പുത്തൻതോട് കല്ലുകെട്ട് പ്രവർത്തികൾക്ക് തുടക്കമായി. ചന്തിരൂർ പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. അരൂർ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നവകേരള സദസ്സ് വഴി അനുവദിച്ച ഏഴ് കോടി രൂപയിൽനിന്ന് 58 ലക്ഷം രൂപ ചെലവഴിച്ചാണ് പുത്തൻതോട് കല്ലുകെട്ടി സംരക്ഷിക്കുന്നത്.
ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി ടെൽഷ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജീവൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ അഡ്വ. രാഖി ആന്റണി, ആർ പ്രദീപ്, അരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ഇ ഇഷാദ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.