ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കളക്ടറേറ്റ് ആത്മ ട്രെയിനിംഗ് ഹാളില്‍ ക്വിസ് മത്സരം നടത്തി. ജില്ലാ കലക്ടറായിരുന്നു ചോദ്യകര്‍ത്താവ്, ഉദ്ഘാടകനും. ജില്ലാ ശിശുക്ഷേമസമിതിയും മൃഗസംരക്ഷണവകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. 12 ഹൈസ്‌കൂളുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് നവംബര്‍ 14 ന് ശിശുദിനാഘോഷ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും.

ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ഷൈന്‍ദേവ് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍കുമാര്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സി. പി. അനന്തകൃഷ്ണന്‍, ഡോ.രശ്മി, ഡോ.ജി.മാധുരി, ഡോ. ഗീതാറാണി തുടങ്ങിയവര്‍ പങ്കെടുത്തു.