സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷകള്‍ പൂര്‍ത്തിയായി. കണ്ണൂർ ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലായി 706 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 576 പേര്‍ സ്ത്രീകളും 130 പുരുഷന്മാരുമാണ്. ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാക്ഷരത മിഷന്‍ എന്നിവയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ‘പത്താമുദയം’ പദ്ധതിയിലൂടെയാണ് ഭൂരിഭാഗം പഠിതാക്കളും പഠനം പൂര്‍ത്തിയാക്കിയത്.