ആലപ്പുഴ: ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ 2017 ഏപ്രിൽ ഒന്നു മുതൽ 2018 ജൂലൈ 31 വരെയുള്ള കാലയളവിൽ ജൈവകൃഷിയുമായി ബന്ധപ്പെട്ട് നല്ല പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച പഞ്ചായത്തുകൾ, നിയമസഭ മണ്ഡലങ്ങൾ, മുൻസിപ്പാലിറ്റികൾ എന്നിവയ്ക്ക് അവാർഡുകൾ നൽകുന്നു. ബന്ധപ്പെട്ട പഞ്ചായത്തുകൾ/മുൻസിപ്പാലിറ്റികൾ അവാർഡിനുള്ള അപേക്ഷ കൃഷിഭവൻ മുഖാന്തരവും നിയമസഭാ മണ്ഡലത്തിനുള്ള അവാർഡിന്റെ അപേക്ഷ ബ്ലോക്ക് തലത്തിലുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ മുഖാന്തരവും ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ഡിസംബർ 15നകം നൽകണം അവാർഡിനുള്ള അപേക്ഷയ്‌ക്കൊപ്പം കഴിഞ്ഞ വർഷം നടപ്പാക്കിയ ജൈവകൃഷിയുടെ ഫോട്ടോ അടങ്ങിയ ഡോക്യുമെന്റേഷൻ നൽകണം. കൂടുതൽ വിവരത്തിന് അതത് പഞ്ചായത്തിലെ കൃഷിഭവനുമായോ ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായോ ബന്ധപ്പെടണം