ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തെഴിലുറപ്പു പദ്ധതിയിൽ ഓവർസിയറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. സിവിൽ എൻജിനീയറിംഗ്, ഡിഗ്രി, ഡിപ്ളോമാ ഇവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് ബയോഡേറ്റാ സഹിതം സെക്രട്ടറിക്ക് അപേക്ഷ നൽകാം.അവസാന തീയതി 13.

ആശ വർക്കർ ഒഴിവ്

ചെങ്ങന്നൂർ.പാണ്ടനാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ ആശ വർക്കറുടെ ഒഴിവുണ്ട്. പഞ്ചായത്ത് പ്രദേശത്തുള്ള പത്താം ക്ലാസ് ജയിച്ച 25 നും 45 നും വയസിനു മധ്യേ പ്രായമുള്ള വിവാഹിതർ, വിധവ, വിവാഹമോചിതരായ സ്ത്രീകൾ, എന്നിവർക്ക് അപേക്ഷിക്കാം. ബയോഡേറ്റാ സഹിതം സെക്രട്ടറിക്ക് അപേക്ഷ നൽകാം.അവസാന തീയതി 13.