അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡ്രോണ്‍ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിക്കും. അസാപിന്റെ കാസര്‍കോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്സ് നടക്കുക. ഫോണ്‍-9495999667,9895967998.