തിരുവനന്തപുരം സർക്കാർ സംഗീത കോളേജിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 2025 ജനുവരി 1 ന് 41 വയസ് കവിയാൻ പാടില്ല. ബി.ടെക് ഇലക്ട്രിക്കൽ എൻജിനിയറിംഗും റിക്കാർഡിംഗ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 31 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.