പന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ച് കോടിയും കാരാട്ട് റസാഖ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 59 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പണമുണ്ടെങ്കില്‍ മാത്രമേ പഠിക്കാന്‍ കഴിയുകയുള്ളൂ എന്ന അവസ്ഥ മാറി പൊതുവിദ്യാലയങ്ങളും മികവിന്റെ കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ചവരാണ് പൊതുവിദ്യാലയങ്ങളില്‍ അധ്യാപകരായി എത്തുന്നത്. ബോധനനിലവാരങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം.
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം മാറ്റങ്ങളാണുണ്ടായത്. പാഠ്യ-പാഠ്യേതര വിഷയങ്ങള്‍, ഭൗതിക സാഹചര്യങ്ങളുടെ വികസനം തുടങ്ങിവയില്‍ ദീര്‍വീക്ഷണത്തോട് കൂടിയ മാസ്റ്റര്‍പ്ലാന്‍ ആവശ്യമാണ്. മാനവവിഭവശേഷിയാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. കേരളത്തെ സമ്പദ്‌സമൃദ്ധമാക്കുന്ന ഈ ശേഷിയെ ഭാവിയിലും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പ്രാഥമികതലം മുതലുള്ള ഇടപെടല്‍ ആവശ്യമാണ്. ഇതിന്റെ ഭാഗമാണ് വിദ്യാഭ്യാസ രംഗത്തെ പ്രഥമികമെന്നും ഉന്നത വിദ്യഭ്യാസമെന്നും രണ്ടായി തിരിച്ചത്. ഓതോ വിദ്യാര്‍ഥിയുടെയും അഭിരുചി കണ്ടെത്തി ഉയര്‍ത്തികൊണ്ടുവരുന്ന തരത്തില്‍ മാറിയെങ്കില്‍ മാത്രമേ വിദ്യാലയത്തിന്റെ ബോധനനിലവാരത്തില്‍ മാറ്റമുണ്ടാകുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബിപിഒ വി എം മെഹറലി ക്രിസ്റ്റല്‍ പദ്ധതി വിശദീകരിച്ചു. മികവിന്റെ കേന്ദ്രമായി ജിഎച്ച്എസ്എസ് പന്നൂരിനെ തെരഞ്ഞെടുത്തതിന് കാരാട്ട് റസാക്ക് എംഎല്‍എക്കുള്ള പിടിഎ യുടെ സ്‌നേഹോപഹാരം മന്ത്രി സമ്മാനിച്ചു. മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ടി. രതീഷ്, കായികാധ്യാപകന്‍ ഷാജി ജോണ്‍, സ്‌ക്കൂളിന്റെ പ്രാഥമിക മാസ്റ്റര്‍ പ്ലാന്‍ രൂപകല്പന ചെയ്ത കെ. ഇഖ്ബാല്‍, മികച്ച എന്‍എസ്എസ് വളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട സി.ആര്‍ ആര്‍ദ്ര, ജില്ലാ സംസ്ഥാന ദേശീയ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കലാ-കായിക-ശാസ്ത്ര പ്രതിഭകള്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം എം രാധാമണി, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസ്സയിന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം എ ഗഫൂര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.കെ അബ്ദുള്‍ ജബ്ബാര്‍, വി.എം മനോജ്, ബ്ലോക്ക് മെമ്പര്‍ സി ടി വനജ, പഞ്ചായത്തംഗം ഇന്ദു സനിത്ത്, പ്രിന്‍സിപ്പല്‍ എം.സന്തോഷ് കുമാര്‍, ഡിഇഒ എന്‍ മുരളി, യു.കെ അബ്ദുള്‍നാസര്‍, ടി.പി അബ്ദുള്‍ മജീദ്, ഇ.കെ മുഹമ്മദ്, മൂസ്സ മാസ്റ്റര്‍, എം.എന്‍ ശശിധരന്‍, ഷിജി എം.ആര്‍, പി.കെ പ്രഭാകരന്‍ എം.എം വിജയകുമാര്‍, ഇ.അബ്ദുല്‍ അസീസ്, എന്‍.കെ സുരേഷ്, ടി.എം രാധാകൃഷണന്‍, വി.അബ്ദുള്‍ അസീസ്, ഒ.ഗണേഷ് ബാബു, ഗിരീഷ് വലിയപറമ്പ് ,പി.ടി അഹമ്മദ്, സി.പുഷ്പ, പി.കെ ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് വി.എം ശ്രീധരന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ.ജി മനോഹരന്‍ നന്ദിയും പറഞ്ഞു.