വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂള്‍ ടീച്ചര്‍ – ഉർദ്ദു (കാറ്റഗറി നമ്പര്‍ 475/2024) തസ്തികയിലേക്ക് 2025 ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 17 ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 9.30 ന് കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ഒ.ടി.വി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, യോഗ്യത സര്‍ട്ടിഫിക്കറ്റിൻ്റെ അസൽ എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോൺ -04936 202539.