ഇടുക്കി ജില്ലയില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരീക്ഷാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന മേഖലാ പരിശീലന പരിപാടി ആരംഭിച്ചു. കട്ടപ്പന നഗരസഭാഹാളില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു.
നെടുങ്കണ്ടം ബ്‌ളോക്ക് പഞ്ചായത്ത് അംഗം ബീനാ ബിജു അധ്യക്ഷയായി. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം , അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, വിനു പി ആന്റണി, മിനി ടി, ഗീതമ്മ ,അശ്വതി എന്നിവര്‍ പരിശീലത്തിന് നേതൃത്വം നല്‍കി. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരത മിഷന്‍ ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടങ്ങളിലെ 6000 നിരക്ഷരരെ മലയാളത്തില്‍ സാക്ഷരരാക്കുകയാണ് ഉല്ലാസ് പദ്ധതിയുടെ ലക്ഷ്യം.
അടിമാലി, മൂന്നാര്‍, ദേവികുളം, മാങ്കുളം,ചിന്നക്കനാല്‍, ബൈസന്‍വാലി,രാജകുമാരി, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, അറക്കുളം, വണ്ണപ്പുറം, വാത്തിക്കുടി, കാഞ്ചിയാര്‍, വണ്ടന്‍മേട്,ചക്കുപള്ളം, വണ്ടിപ്പെരിയയാര്‍, പാമ്പാടുംപാറ, ഉപ്പുതറ ഗ്രാമപഞ്ചായത്തുകളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.
ചിത്രം: ജില്ലയിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ ഇൻസ്ട്രക്ടർമാർക്ക് പരീക്ഷാ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി കട്ടപ്പന നഗരസഭാഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി നഗരസഭാ വൈസ് ചെയർപേഴ്സൻ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്യുന്നു.
