സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണത്തിനായി ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടത്തുന്ന ഭിന്നശേഷി സര്‍ഗ്ഗോത്സവം’സവിശേഷ’-കാര്‍ണിവല്‍ ഓഫ് ദ ഡിഫറന്റിന്റെ ഭാഗമായി ‘ടാലന്റ് ഫെസ്റ്റ്’ സംഘടിപ്പിക്കും. ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായി ജില്ലയില്‍ ഒരു മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ്/മൈം, ലൈറ്റ് മ്യൂസിക്/ക്ലാസിക്കല്‍ മ്യൂസിക്/ഫിലിം സോങ്, തിരുവാതിര/മാര്‍ഗംകളി/ഒപ്പന,സ്പെഷ്യല്‍ പെര്‍ഫോമന്‍സ് (മലപ്പുറം ജില്ലയിലെ തനതായ കല) എന്നിങ്ങനെ ആറ് ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. താത്പര്യമുള്ള ഭിന്നശേഷിക്കാരായ മത്സരാര്‍ഥികള്‍ മത്സര ഇനത്തിന്റെ മൂന്ന് മിനുട്ടില്‍ കുറയാത്ത വീഡിയോ (ഫുള്‍ കോസ്റ്റ്യേൂമോടു കൂടി) സഹിതം ജനുവരി ഒന്‍പതിന് വൈകിട്ട് അഞ്ചിനകം mpmsavisheshafest@gmail.com ലേക്ക് അയക്കണം. വിശദ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0483 2735324, 9895345540.