പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മില്‍മയുമായി ചേര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്കായി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 60 നും മധ്യേ പ്രായമുള്ള സംരംഭകത്വ ഗുണമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും, അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളില്‍ ‘മില്‍മ ഷോപ്പി/’മില്‍മ പാര്‍ലര്‍’ ആരംഭിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും.
വായ്പ കോര്‍പറേഷന്റെ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമായിരിക്കും. കോര്‍പറേഷനും മില്‍മ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കാന്‍ അനുമതി നല്‍കുക. ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ ആവസൗകര്യങ്ങളും അപേക്ഷകര്‍ സജ്ജീകരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സംരംഭം സുഗമമായി നടത്തുന്നതിനാവശ്യമായ സാങ്കേതിക സഹായവും മില്‍മ ലഭ്യമാക്കും. ഫ്രീസര്‍, കൂളര്‍ എന്നിവ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. വിശദവിവരങ്ങള്‍ കോര്‍പറേഷന്റെ മലപ്പുറം ഓഫീസില്‍ ലഭിക്കും.
ഫോണ്‍-04832731496, 9400068510.
