സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ചെറുതാഴം, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തുകളിലെ കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നവകേരളം ഘട്ടം ഘട്ടമായി എന്ന ആശയത്തിലൂന്നി 25 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള കേരളം എന്ന സ്വപ്നം ഇപ്പോള്‍ത്തന്നെ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് എം എല്‍ എ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മണ്ഡലത്തിലെ അഞ്ച് ഗവ. സ്‌കൂളുകളില്‍ നാല് കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ കുഞ്ഞിമംഗലം സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരത്തില്‍ ഉണ്ടാകും. ചെറുകുന്ന് ഗവ. എല്‍.പി സ്‌കൂളിനെ 4.75 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും എം എല്‍ എ പറഞ്ഞു.
നവകേരള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജനങ്ങളില്‍ നിന്ന് സമാഹരിക്കുക, ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന-ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങള്‍ പഠിക്കുക, വികസന ക്ഷേമ പരിപാടികള്‍ എല്ലാ പ്രദേശങ്ങളിലും ആവശ്യകതക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തില്‍ അഭിപ്രായം തേടുക, പുതിയ തൊഴിലവസരങ്ങള്‍/ വികസന പദ്ധതികള്‍ എന്നിവയില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം – വികസന ക്ഷേമ പഠന പരിപാടിയുടെ ലക്ഷ്യങ്ങള്‍. വീടുകള്‍, തൊഴില്‍ശാലകള്‍, കൃഷിയിടങ്ങള്‍, ഫ്ളാറ്റുകള്‍, ഉന്നതികള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ഗ്രാമീണ തൊഴിലുറപ്പ് മേഖലകള്‍, പൊതുഇടങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലയിലും കര്‍മസേനാംഗങ്ങള്‍ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ ശേഖരിക്കും.
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ ഡോ. എന്‍ സിബി, കല്ല്യാശ്ശേരി മണ്ഡലം ചാര്‍ജ് ഓഫീസര്‍ ഡോ. ഷഹിന്‍ മുഹമ്മദ്, ആര്‍ പി മാരായ ടി.കെ ദിവാകരന്‍, സി സത്യാനന്ദന്‍, വി.വി ബാലകൃഷ്ണന്‍, സഫ്വാന്‍ ഷാന്‍, ശിഷിത, വി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
