ആരോഗ്യവകുപ്പും ആരോഗ്യകേരളവും എം.ഇ.എസ് മെഡിക്കല്‍ കോളേജും ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ വാരാചരണ സമാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ സക്കീന ഉദ്ഘാടനം ചെയ്തു.ശാരീരിക ചികിത്സക്കുപരി രോഗിക്കും കുടുംബത്തിനും ലഭിക്കുന്ന സ്നേഹ സാന്ത്വനവും മാനസിക പിന്തുണയുമാണ് പാലിയേറ്റീവ് പരിചരണത്തെ വേറിട്ടുനിര്‍ത്തുന്നതെന്ന് അവര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി അധ്യക്ഷയായി. എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫസല്‍ ഗഫൂര്‍ വിശിഷ്ടാതിഥിയായി. കോളേജ് ഡീന്‍ ഡോ. ഗിരീഷ് വാരാചരണ സന്ദേശം നല്‍കി. അസിസ്റ്റന്റ് ഓഫീസര്‍ ഡോ. എ.പി ആര്‍.സി.എച്ച് അബ്ദുനിസാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ വി. ഫിറോസ് ഖാന്‍ ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, പാലിയേറ്റീവ് കെയര്‍ ഇനീഷ്യേറ്റീവ് പ്രസിഡന്റ് പി. അലവി, പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. ഫൈസല്‍ എന്നിവര്‍
