ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മൃഗക്ഷേമ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ഷീല സ്റ്റീഫന്‍ നിര്‍വഹിച്ചു.
തൊടുപുഴ ന്യൂമാന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബിജു.ജെ. ചെമ്പരത്തി പദ്ധതി വിശദീകരണം നടത്തി.
സെമിനാറില്‍ സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. നന്ദകുമാര്‍. എസ്, ഡോ. നിഷ റെയ്ച്ചല്‍, ഡോ. അനു സുധാകരന്, ഫെഡറേഷന് ഓഫ് അനിമല്‍ റൈറ്റ്സ് ഓര്ഗനൈസേഷന് പ്രസിഡന്റ് എം. എന്‍ ജയചന്ദ്രന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം കീര്‍ത്തിദാസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു.
