കല്യാശ്ശേരി മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 54.89 കോടി രൂപ അനുവദിച്ചതായും മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും എം വിജിൻ എം എൽ എ പറഞ്ഞു.

പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേ അടിസ്ഥാന സൗകര്യ വികസനത്തിനും, ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 15.58 കോടി രൂപ ബജറ്റിൽ വകയിരുത്തി.പരിയാരം ഗവ ആയൂർവേദ കോളേജിന് എട്ടു കോടി രൂപയും അനുവദിച്ചു. പരിയാരം ഗവ ദന്തൽ കോളേജിന് 1.30 കോടി രൂപയും നഴ്സിംഗ് കോളേജിന് 61 ലക്ഷം രൂപയും അനുവദിച്ചു.

കേരള ക്ലേയിസ് ആൻഡ് സിറാമിക്സ് പ്രൊഡക്ട് ലിമിറ്റഡ് 9.60 കോടി രൂപയും മാങ്ങാട്ടുപറമ്പ് കെൽട്രോൺ കോംപണന്റ് ലിമിറ്റഡിന് ആറു കോടിരൂപയും വകയിരുത്തി.

മാടായി മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പഴയങ്ങാടി – വാടിക്കൽ കടവ് – മാട്ടൂൽ റോഡിന് 2.20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.

ചെറുകുന്ന് -കണ്ണപുരം ഗ്രാമ പഞ്ചായത്തുകളിൽ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് ഒന്നര കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

കടന്നപ്പള്ളി-പാണപ്പുഴ ഏര്യം – തെന്നം റോഡ്, കയറ്റിൽ ഫാം,കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ
തുംമ്പോട്ട ഇഎംഎസ് സ്റ്റേഡിയം, ഏഴോം ജി എം യു പി സ്കൂൾ കെട്ടിടം, പട്ടുവം ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവക്ക് ഓരോ കോടി രൂപ വീതം വകയിരുത്തി.

കുഞ്ഞിമംഗലം തലായി – കൊയപ്പാറ റോഡ്, ചെറുകുന്ന് താവം പുഴയോര റോഡ് എന്നിവക്ക് 90 ലക്ഷം രൂപയും അനുവദിച്ചു.

ഇരിണാവ് പഞ്ചായത്ത് മിനി സ്റ്റേഡിയം, വണ്ണാത്തിക്കടവ് പുഴയുടെ സംരക്ഷണ ഭിത്തി നിർമ്മാണം, കല്യാശ്ശേരി മണ്ഡലം ആർട്ട് ഗാലറി, കെ എസ് ടി പി റോഡ്, പിലാത്തറ – പീരക്കാംതടം റോഡ് സൗന്ദര്യ വത്ക്കരണം എന്നിവക്ക് 50 ലക്ഷം രൂപ അനുവദിച്ചു.

മാടായി ക്ഷേത്ര കലാ അക്കാദമിക്ക് 20 ലക്ഷം രൂപയും പാണപ്പുഴയിൽ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ സ്മാരകത്തിന് 10 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.