കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്‌ക്) സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടികൾക്ക് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും അപേക്ഷിക്കാം. തൊഴിൽ വിപണിയിൽ ഉയർന്ന ആവശ്യകതയുള്ള മേഖലകളിൽ അന്തർദേശീയ നിലവാരത്തിലുള്ള പരിശീലന അവസരങ്ങളാണ് ഈ സംരംഭം വഴി ലഭ്യമാക്കുന്നത്.

ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കോഡിങ്, സെയിൽസ് & മാർക്കറ്റിംഗ്, ക്രിയേറ്റീവ് ഡിസൈൻ, ഭാഷാ നൈപുണ്യം, ഫിനാൻസ് & അക്കൗണ്ടിംഗ്, ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ, വ്യക്തിത്വ വികസനം തുടങ്ങി വിവിധ മേഖലകളിൽ ഗൂഗിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, മെറ്റാ എന്നിവയുൾപ്പെടെയുള്ള മുൻനിര കമ്പനികളും സർവകലാശാലകളും അവതരിപ്പിക്കുന്ന ആയിരത്തിലധികം കോഴ്‌സുകൾ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. പരിശീലനം പൂർണ്ണമായും ഓൺലൈൻ ആയിരിക്കും. അപേക്ഷിക്കുന്ന വിധം: https://knowledgemission.kerala.gov.in ൽ ലോഗിൻ ചെയ്ത് Skill Development Programmes വിഭാഗത്തിൽ നിന്നും Coursera തിരഞ്ഞെടുക്കാം. ലഭ്യമുള്ള കോഴ്‌സുകളിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കുകയും പഠനം ആരംഭിക്കാനും കഴിയും. കൂടുതൽവിവരങ്ങൾക്ക്: curation@knowledgemission.kerala.gov.in