കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിങ്, പബ്ലിക്‌റിലേഷന്‍, അഡ്വെര്‍ടൈസിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് മേഖലകളിലാണ് പരിശീലനം. ബിരുദം/പ്ലസ്ടുവാന്‍ യോഗ്യത. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. ഫെബ്രുവരി 13 നകം കോഴിക്കോട്/ തിരുവനന്തുപുരം/ പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍- 9544958182.
