തിരൂർ ഏഴൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻ്റെ പുതിയ കെട്ടിടം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷനായി. വിദ്യാ കിരണം ജില്ലാ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി.
പൊതു വിദ്യാഭ്യാസ വകുപ്പ് നവ കേരളം കർമ്മ പദ്ധതി വിദ്യാ കിരണം മിഷന്റെ ഭാഗമായി മൂന്ന് കോടി 90 ലക്ഷം രൂപ ചെലവഴിച്ചാണ് ഹയർസെക്കൻഡറി അനുപാതത്തിലുള്ള 10 ക്ലാസ്സ് മുറികളും സ്റ്റാഫ് റൂം പ്രിൻസിപ്പൽ ക്യാബിനും ഓഫീസുമടക്കം 12 മുറികളിൽ മൂന്നു നില കെട്ടിടം നിർമ്മിച്ചത്.
ദീർഘകാലത്തെ സർക്കാർ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിൻസിപ്പാൾ ടി കെ കുഞവറാൻകുട്ടി, ഹെഡ്മിസ്ട്രസ് ഹേമജ കാവുങ്ങൽ എന്നിവർക്ക് സ്പീക്കർ ഉപഹാരം നൽകി.
