സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിരമിക്കല്‍ ആനുകൂല്യ വിതരണം നടത്തി. ആലുങ്ങല്‍ ബീച്ച് ഗവ. എല്‍പി സ്‌കൂളില്‍ വച്ചു സംഘടിപ്പിച്ച പരിപാടി മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുബൈദ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

തിരൂരങ്ങാടി മണ്ഡലത്തിലെ ഗുണഭോക്താക്കള്‍ക്കാണ് തുക വിതരണം ചെയ്തത്. ചടങ്ങിനോടനുബന്ധിച്ച് മത്സ്യ ബോര്‍ഡ് നടപ്പാക്കിവരുന്ന തനത് പദ്ധതികളുടെ ആനുകൂല്യങ്ങളും വിതരണം ചെയ്തു.പരിപാടിയില്‍ ഫിഷറീസ് വകുപ്പിന്റെ തീരോന്നതി ആന്റി ഡ്രഗ് കാമ്പയിന്‍ 2026ന്റെ ഭാഗമായി എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗം സംബന്ധിച്ചുള്ള വിഷയത്തില്‍ ക്ലാസെടുത്തു.

ചടങ്ങില്‍ കോഴിക്കോട് റീജിയണല്‍ എക്‌സിക്യൂട്ടീവ് അബ്ദുല്‍ മജീദ് പോത്തന്നൂരാന്‍ സ്വാഗതം പറഞ്ഞു. ജൂനിയര്‍ എക്‌സിക്യൂട്ടീവ് സി. ആദര്‍ശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍മാന്‍ ഷമീം കിഴക്കരിയകത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി അഷ്റഫ്, വാര്‍ഡ് കൗണ്‍സിലര്‍ അബ്ദു ആലുങ്ങല്‍, മത്സ്യഫെഡ് ഭരണസമിതി അംഗം പി.പി സൈതലവി, മത്സ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, കുഞ്ഞുമരക്കാര്‍, സി. സുബൈര്‍, വി.പി കാദര്‍, റസാക്ക് ചേക്കാലി, മുഹമ്മദ് കോയ, കെ.പി റസാക്ക്, മൊയ്തീന്‍ കോയ, പി. മുഹമ്മദ് ബാവ, കെ. ഇബ്രാഹീം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഷിക് ബാബു, മത്സ്യ ഫെഡ് ജില്ലാ മാനേജര്‍ ഇ. മനോജ്, മത്സ്യ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ റാഹത്ത് സംസാരിച്ചു.