ഒഴലപതി ചിന്നകൗണ്ടന്നൂര്‍ റോഡ് ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. 43 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പാലക്കാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി.സിന്ധു, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി. വടകരപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ദിനേഷ് അധ്യക്ഷത വഹിച്ചു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജിസ്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടകരപ്പതി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മോഹന്‍രാജ്, വടകരപ്പതി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മേരിബിബിയാന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
