ചാലിശേരി ഗവ. എല്‍പി സ്‌കൂളിലെ പുതിയ കെട്ടിടോദ്ഘാടനവും സ്‌കൂള്‍ നൂറാം വാര്‍ഷിക പ്രഖ്യാപനവും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു. കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനത്തിന് വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പുരോഗതി കൈവരിക്കാനായെന്നും ഇന്ത്യയിലേറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കേരളത്തിലാണുള്ളതെന്നും മന്ത്രി പറഞ്ഞു.
തൃത്താല മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചെന്നും അതിന്റെ ഫലമായി 48 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 1.20 കോടി രൂപ ചെലവഴിച്ചാണ് ചാലിശ്ശേരി ഗവ. എല്‍ പി സ്‌കൂളില്‍ കെട്ടിടം നിര്‍മ്മിച്ചത്. രണ്ട് നിലകളിലായി എട്ട് ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്.
പരിപാടിയില്‍ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീരാന്‍കുട്ടി അധ്യക്ഷയായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി മുഖ്യാതിഥിയായി.
