സംസ്ഥാന സാക്ഷരത മിഷന്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കണിയാമ്പറ്റ മില്ലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സിലേക്ക് ഫെബ്രുവരി 21 വരെ അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എല്‍.സി യോഗ്യതയുള്ള 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്താംതരം തുല്യതാ കോഴ്‌സില്‍ പഠിക്കുന്നവര്‍ക്കും പ്രവേശനം ലഭിക്കും. ജനറല്‍ വിഭാഗത്തിന് 7500 രൂപയാണ് ഫീസ്. പകുതി ഫീസ് അടച്ച് പ്രവേശനം നേടാം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. തുല്യത പഠിതാക്കള്‍ക്ക് കോഴ്‌സ് ഫീസിളവ് ലഭിക്കും. ആറ് മാസമാണ് കോഴ്‌സ് കാലാവധി. ഫോണ്‍-04936 202091