സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. കെ. പ്രേംകുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗൃഹം, പത്തായപ്പുര, പടിപ്പുര എന്നിവ കാലപ്പഴക്കം സംഭവിച്ച് നശിച്ച്‌പോകുന്ന സാഹചര്യമായിരുന്നു. ഈ കെട്ടിടങ്ങളുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ 1.96 കോടി രൂപ(1,96 80,000 ) ഭരണാനുമതി നല്‍കിയിരുന്നു. ആദ്യ ഗഡുവായി ലഭ്യമായ 39 ലക്ഷം രൂപ (39,20,000) വിനിയോഗിച്ചാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെട്ടിടങ്ങളുടെ പാരമ്പര്യ തനിമ നിലനിര്‍ത്തി ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ആണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
പരിപാടിയില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകസമിതി ചെയര്‍മാന്‍ കെ. ജയദേവന്‍ അധ്യക്ഷനായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാമകൃഷ്ണന്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സുനിത,കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകസമിതി സെക്രട്ടറി എന്‍. എം. നാരായണന്‍ നമ്പൂതിരി, ഭരണസമിതി അംഗം കെ. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
