കരിമണ്ണ് കുലുക്കപ്പാറ കള്ളിയമ്പാറ ഒഴലപ്പതി റോഡ് നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കെ. രാധാകൃഷ്ണന്‍ എംപി മുഖ്യാതിഥിയായി. ചിറ്റൂര്‍ മണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി വടകരപതി എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 10.8 കി.മി നീളമുള്ള കരിമണ്ണ് കുലുക്കപ്പാറ കള്ളിയമ്പാറ ഒഴലപ്പതി റോഡ് എട്ട് കോടി രൂപ ചെലവില്‍ കിഫ്ബി ധനസഹായത്തോടെയാണ് പുനരുദ്ധാരണം ചെയ്യുന്നത്. കെ. ആര്‍. എഫ്. ബി പ്രൊജക്ട് ഡയറക്ടര്‍ അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റോഡിന്റെ ആകെ നീളം 10.800 കിലോമീറ്ററാണ്. അതില്‍ 9400 കിലോമീറ്റര്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലും ബാക്കി 1.400 കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുമാണ്. പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് വിനോദ് ബാബു,വാര്‍ഡ് മെമ്പര്‍ ജയബാലന്‍,വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
