ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ഡി.എം.എല്‍.ടി, ബി.എസ്.സി എം.എല്‍.ടി കോഴ്സ് സര്‍ട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് ലാബ് ടെക്നീഷ്യന്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം.
ഗവ. അംഗീകൃത ഡി.ഫാം/ ബി.ഫാം സര്‍ട്ടിഫിക്കറ്റ്, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിയുള്ളവര്‍ക്ക് ഫാര്‍മസിസ്റ്റ് പോസ്റ്റിലേക്കും അപേക്ഷിക്കാം.
അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും തകര്‍പ്പുകളും സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം മാര്‍ച്ച് 10ന് ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.ലാബ് ടെക്നീഷ്യന്റെ ഇന്റര്‍വ്യൂ രാവിലെ 10നും ഫാര്‍മസിസ്റ്റ് രാവിലെ 11.30നും നടക്കും. ഫോണ്‍- 9446250324.
