കൊച്ചി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തി പൂതൃക്ക ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന് കീഴില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സിമന്റ് കട്ട നിര്‍മാണം എന്ന പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതോടെ കണ്ടും കേട്ടും പരിചയമുള്ള മേഖലകളില്‍ നിന്നും തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ മേഖലകളിലേക്കെത്തുകയാണ്. ലൈഫ് പദ്ധതി ഉള്‍പ്പെടുത്തിയുള്ള വീട് നിര്‍മാണം, ടോയ്‌ലറ്റ് നിര്‍മാണം, പഞ്ചായത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം സൗജന്യ നിരക്കില്‍ സിമന്റ് കട്ടകള്‍ ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പഞ്ചായത്തിന് കീഴില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
പുതൃക്ക ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഷെഡിലാണ് നിലവില്‍ നിര്‍മാണ യൂണിറ്റ് ആരംഭി ച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 490000 രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ഇതുപയോഗിച്ചാണ് നിര്‍മാണ യൂണിറ്റിന് താല്‍ക്കാലിക ഷെഡ്, യന്ത്രോപകരണങ്ങള്‍, വൈദ്യുതി ഉള്‍പ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും ഏഴ് തൊഴിലാളികള്‍ വീതം ഷിഫ്റ്റ് അനുസരിച്ചാണ് സിമന്റ് കട്ട നിര്‍മാണത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ രണ്ടാഴ്ച കൂടും തോറും ഷിഫ്റ്റ് അനുസരിച്ച് അടുത്ത ഏഴുപേരെ നിയോഗിക്കും. ഒരു തൊഴിലാളി ഒരു ദിവസം 15 കട്ടകള്‍ നിര്‍മ്മിക്കണം. ആദ്യഘട്ടത്തില്‍ 8200 കട്ടകളാണ് നിര്‍മ്മിക്കുന്നത്. കട്ട നിര്‍മ്മിക്കുന്നതിനുള്ള സാധന സാമഗ്രികള്‍ എത്തിക്കുന്നത് പഞ്ചായത്തിന്റെ ഉത്തരവാദിത്തത്തിലാണ്.
കൂടുതല്‍ വികസനപരമായ കാര്യങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തില്‍ ആരംഭിച്ച പരിപാടി പൂതൃക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയന്‍ ഉദ്ഘാടനം ചെയ്തു. വീടുകള്‍ ഇല്ലാത്തവര്‍ക്ക് ഒരു കൈത്താങ്ങ് ആവുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതി വിജയമാകുന്നതിന് അതിനനുസരിച്ച് കൂടുതല്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ വെട്ടിക്കാടന്‍, മെമ്പര്‍മ്മാരായ രാജമ്മ രാജന്‍, ഡോളി സാജു
, സെക്രട്ടറി ദീപു ദിവാകരന്‍, എ ഇ ശ്രീജ എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി.
ക്യാപ്ഷന്‍: പൂതൃക്ക ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ആരംഭിച്ച സിമന്റ് കട്ട നിര്‍മ്മാണ യൂണിററ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷിജി അജയന്‍ നിര്‍വ്വഹിക്കുന്നു.