ആസന്നമായ നിയമസഭാ തെഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പൊളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, എ.ഡി.ഡി.എല്‍.എസ.് പി. ബിജുരാജ് എന്നിവരും ജില്ലാ കളക്ടറെ അനുഗമിച്ചു.

വേങ്ങര നിയോജക മണ്ഡലത്തിലെ സ്വീകരണ-വിതരണ-വോട്ടെണ്ണല്‍ കേന്ദ്രമായ തിരൂരങ്ങാടിയിലെ കെ.എം.എം. മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ്, തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ സ്വീകരണ-വിതരണ -വോട്ടെണ്ണല്‍ കേന്ദ്രമായ തിരൂരങ്ങാടിയിലെ ഒ.യു.പി.സ്‌കൂള്‍ എന്നിവ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.

വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട തിരൂരങ്ങാടിയിലെ ഗവ. എച്ച്.എസ്.എസ്, താനൂര്‍ നിയോജക മണ്ഡലത്തിന്റെ കോരങ്ങാത്ത് എ.എം.എല്‍.പി സ്‌കൂളിലെ പോളിങ് സ്റ്റേഷന്‍, കോട്ടക്കല്‍, തിരൂര്‍, താനൂര്‍ നിയോജക മണ്ഡലങ്ങളിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. എസ്.എസ്.എം. പോളിടെക്നിക് കോളേജ്, തവനൂര്‍ നിയോജക മണ്ഡലത്തിലെ കേളപ്പജി അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് കോളേജ്, പൊന്നാനി നിയോജക മണ്ഡലത്തിലെ സ്വീകരണ-വിതരണ-വോട്ടെണ്ണല്‍ കേന്ദ്രം, പൊന്നാനിയിലെ എ.വി.എച്ച്.എസ്.എസ്. എന്നിവയും കളക്ടറും സംഘവും സന്ദര്‍ശിച്ചു. പൊന്നാനി നിയോജക മണ്ഡലത്തിലെ വെളിയങ്കോട് ഫിഷറീസ് എല്‍.പി.സ്‌കൂളിലെ പോളിങ് സ്റ്റേഷനും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസം വിവിധ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളും അതിര്‍ത്തികളിലെ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വഴിക്കടവ് ഫോറസ്റ്റ്, എക്സൈസ്, ആര്‍.ടി.ഒ ചെക്ക് പോസ്റ്റുകളിലും ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.