നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേവികുളം നിയോജക മണ്ഡലത്തില്‍ പൊതു നിരീക്ഷക ദീപ്തി ഉപ്പല്‍, ചെലവ് നിരീക്ഷക നമിത പട്ടേല്‍ എന്നിവരുടെ നേതൃത്തില്‍ യോഗം ചേര്‍ന്നു. ദേവികുളം സിവില്‍ സ്റ്റേഷനില്‍ റിട്ടേണിംഗ് ഓഫീസര്‍ വി.എം. ആര്യയുമായി തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദേവികുളം മണ്ഡലത്തിലെ എല്ലാ നോഡല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. മൂന്നാര്‍ ഗസ്റ്റ് ഹൗസിലും യോഗം നടന്നു. ദേവികുളം മണ്ഡലത്തിലെ അസിസ്റ്റന്റ് എക്‌സ്പന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ലൈയിംഗ് സ്‌ക്വാഡ്, വീഡിയോ വേരിഫൈയിംഗ് ടീം എന്നീവരുടെ ടീം ലീഡേഴ്‌സുമാരുടെ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
