മലപ്പുറം ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ തുല്യത സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലാസ്സ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ ആവശ്യകത എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി ഇലക്ടറല്‍ ലിറ്ററസി ക്ലാസ്സുകള്‍, വോട്ടര്‍ പ്രതിജ്ഞ, വോട്ട് മരം നടീല്‍, വോട്ട് ഓര്‍മ്മകള്‍ പങ്കുവെയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നു.

ഇലക്ടറല്‍ ലിറ്ററസി ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് നിര്‍വ്വഹിച്ചു. കോട്ടപ്പടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുല്യത സമ്പര്‍ക്ക പഠന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പച്ച മലയാളം കോഴ്സ് അധ്യാപിക ജിബിന്‍ഷ തറയില്‍ അധ്യക്ഷത വഹിച്ചു. തുല്യത സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരായ കെ. അജിതകുമാരി, വി. ഹേമലത, തുല്യത അധ്യാപകരായ എന്‍.കെ. ഖൈറുന്നീസ, സി.എച്ച്. സമീര്‍, മുതിര്‍ന്ന പഠിതാവ് യഹ്യ വില്ലന്‍, ക്ലാസ് ലീഡര്‍ പി.വി. ഹിദായത്തുള്ള എന്നിവര്‍ പ്രസംഗിച്ചു.