21 മുതൽ 25വരെ ചാരുംമൂട് വി.വി.എച്.എസ്.എസ്. ഗ്രൗണ്ടിൽ

ഭരണിക്കാവ്: പതിനൊന്നാമത് ഓണാട്ടുകര കാർഷികോത്സവം 21 മുതൽ 25 വരെ ചാരുംമൂട് വി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. അസോസിയേഷൻ ഓഫ് ഓണാട്ടുകര ഫാർമേഴ്സ് ക്ലബ്സ് സംഘടിപ്പിക്കുന്ന മേളയിൽ കാർഷികോൽപ്പന്നങ്ങളടെ പ്രദർശനവും വിപണനവുമാണ് പ്രധാന ആകർഷണം. ഫാർമേഴ്സ് ക്ലബ്ബുകളുടെയും, സർക്കാർ വകുപ്പുകളുടെയും, സ്വകാര്യ സംരംഭകരുടെയുമടക്കം നൂറോളം സ്റ്റാളുകൾ മേളയിലുണ്ടാവും. കർഷകരെ ആദരിയ്ക്കൽ, കന്നുകാലി പ്രദർശനം, വിള മത്സരം, കാർഷിക വിജ്ഞാന സദസ്, കാർഷിക ക്വിസ്, സെമിനാറുകൾ, കലാപരിപാടികൾ എന്നിവയും നടത്തും.

21ന് വൈകിട്ട് 3ന് വിളംബര ജാഥ ഉണ്ടാകും. തുടർന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ കാർഷികോത്സവം ഉദ്ഘാടനം ചെയ്യും. ആർ.രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. 22ന് രാവിലെ നടക്കുന്ന കാർഷിക വിജ്ഞാന സദസ് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചാരുംമൂട് കൃഷി അസി. ഡയറക്ടർ പ്രിയ കെ. നായർ അധ്യക്ഷത വഹിക്കും.
23ന് രാവിലെ 8.30ന് ആദിക്കാട്ടുകുളങ്ങര ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കന്നുകാലി പ്രദർശനം നടക്കും. 10മണിക്ക് നടക്കുന്ന ക്ഷീരകർഷക സംഗമം ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. .

24ന് രാവിലെ 10ന് വിദ്യാർത്ഥികൾക്കായി കാർഷിക ക്വിസ് മത്സരങ്ങൾ നടത്തും. തുടർന്ന് 11മണിക്ക് നടക്കുന്ന നാടൻ ഭക്ഷ്യമേള സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. മുൻ എം.പി സി. എസ്. സുജാത മുഖ്യ പ്രഭാഷണം നടത്തും. 25ന് വൈകിട്ട് 3.30ന് പൊതുമരാമത്ത് രജ്സ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.