കേരളത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം മേഖല നല്‍കുന്ന ഉണര്‍വ് ഏറ്റവും പ്രധാനമായിരിക്കുമെന്ന് ടൂറിസം ,ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇരിങ്ങല്‍ സര്‍ഗാലയയില്‍ എട്ടാമത് അന്താരാഷ്ട്ര കരകൗശലമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .ലക്ഷ കണക്കിന് യുവതി യുവാക്കളുടെ വരുമാന മാര്‍ഗമാണ് ടൂറിസം. സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളക്ക് നിപ ,പ്രളയം തുടങ്ങിയ ആഘാതങ്ങളില്‍ നിന്നും ടൂറിസ്റ്റ് മേഖലയെ തിരിച്ചു കൊണ്ടു വരാന്‍ സാധിക്കും .ഇത്രയും കാലം ടൂറിസം രംഗത്ത് അവഗണിക്കപ്പെട്ട പ്രദേശമായിരുന്നു മലബാര്‍. എന്നാലിന്ന് ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ കോഴിക്കോട് ,കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളെ യോജിപ്പിച്ചു കൊണ്ട് റിവര്‍ ക്രൂയിസ് പദ്ധതിക്ക് തുടക്കമാവുകയാണ്. അതേ പോലെ സ്വകാര്യ സംരംഭകരുമായി യോജിച്ചു കൊണ്ട് ടൂറിസം മേഖലയില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനുള്ള ശ്രമത്തിലാണ് .ബ്ലോഗ് എഴുത്തുകാരുടെ പ്രവര്‍ത്തനങ്ങളും മലബാറിന്റെ കീര്‍ത്തി ലോക ശ്രദ്ധയിലെത്തിച്ചു . ഒരു ശതമാനം വിദേശ ടൂറിസ്റ്റുകള്‍ മാത്രമായിരുന്നു ഇത്രയും മലബാറിലെത്തിയിരുന്നത് ഇതിനൊക്കെ വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. കരകൗശല മേഖല ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് കഴിയും . കരകൗശലക്കാരെ നിര്‍മാണ മേഖലയുമായി ബന്ധപ്പെടുത്താനുള്ള പ്രവര്‍ത്തനം നടത്തുമെന്നും കുട്ടികള്‍ക്ക് ദോഷകരമാകുന്ന പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങള്‍ക്ക് പകരം കരകൗശല വിദഗ്ദരുടെ കഴിവ് ഈ മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കെ.ദാസന്‍ എം എല്‍ എ സ്വാഗതം പറഞ്ഞു .യു എല്‍ സി സി ചെയര്‍മാന്‍ രമേശന്‍ പാലേരി ഉപഹാര സമര്‍പ്പണം നടത്തി. പയ്യോളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ വിടി ഉഷ ,കേരള സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി ആര്‍ സദാശിവന്‍ ,കിര്‍ത്താഡ്‌സ് ഡയറക്ടര്‍ പി.പുഗഴന്തി, കൗണ്‍സിലര്‍ ഉഷ വളപ്പില്‍ , ഇന്ത്യ ടൂറിസം മാനേജര്‍ സന്ധ്യ ഹരിദാസ്, ഹാന്‍ഡി ക്രാഫ്റ്റ് പ്രമോഷന്‍ ഓഫീസര്‍ കാതറിന്‍ ജോസ് ,നായര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു .തുടര്‍ന്ന് കലാ പരിപാടികളും അരങ്ങേറി .