ആലപ്പുഴ: മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ബാങ്ക് പരീക്ഷ പരിശീലനം നൽകുന്നു. ചെലവ് സർക്കാർ വഹിക്കും. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ല ഫിഷറീസ് ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ഡിസംബർ 31നകം ജില്ല ഫിഷറീസ് ഓഫീസുകളിൽ നൽകണം.ബിരുദ തലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടാകുകയുള്ളു