പെരിയ ജി എല്‍.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു.സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ സാന്താക്ലോസിന്റെ രൂപം ധരിച്ച് രംഗത്തെത്തി. പരിപാടിക്ക് മികവേകാന്‍ മറ്റു വിദ്യാര്‍ത്ഥികള്‍ മാലാഖമാരായും കരോള്‍ സംഘമായും സാന്താക്ലോസിനോപ്പം ചേര്‍ന്നു. നാലാം ക്ലാസിലെ ശബരിനാഥാണ് സാന്താക്ലോസായി വേഷമണിഞ്ഞത്. ജിംഗിള്‍ ബെല്‍സ് എന്ന ഗാനത്തിന് നൃത്തം ചവിട്ടി ക്ലാസുകള്‍തോറും വിദ്യാര്‍ത്ഥികള്‍ കയറിയിറങ്ങി. സ്‌നേഹത്തിന്റെയും പങ്കുവക്കലിന്റെയും അന്തരീക്ഷത്തില്‍ ക്രിസ്തുമസ് കേക്ക് മുറിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റര്‍ വി.എം. സത്യന്‍, അധ്യാപികമാരായ ലാന്‍സി ജോര്‍ജ്, കെ.ശ്യാമള, കെ.കെ.ശ്രീജ,എ.പ്രേമലത, തമ്പായി ടീച്ചര്‍. ബീന ടീച്ചര്‍, പി ദീപ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.