കൊച്ചി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മയുടെ ഭാഗമായി കിസാൻ ഗോഷ്ടി കളമശ്ശേരി നഗരസഭയിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൃഷിവകുപ്പും കൃഷി അനുബന്ധ മേഖലകളും സംയുക്തമായി കളമശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ആഭിമുഖ്യത്തിലാണ് കങ്ങരപ്പടി മിനി ടൗൺ ഹാളിൽ പരിപാടി സംഘടിപ്പിച്ചത്.
കിസാൻ ഗോഷ്ടിയുടെ ഭാഗമായി ശാസ്ത്രീയ പച്ചക്കറികൃഷിയിൽ പരിശീലനക്ലാസ്സ് , ചർച്ച എന്നിവ നടത്തി. ശാസ്ത്രീയ പച്ചക്കറി പരിശീലന പരിപാടിക്ക് വി എഫ് പി സി കെ ഡെപ്യൂട്ടി മാനേജർ ജോഷി കെ മാത്യു നേതൃത്വം നൽകി. കൂടാതെ കാർഷിക ഉത്പാദനോപാധികളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു. ഉത്പാദനോപാധികളുടെ ആദ്യവില്പന നഗരസഭാചെയർമാൻ ടിവിഎസ് അബൂബക്കർ നടത്തി. കളമശ്ശേരി നഗരസഭയിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.
കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ റുഖിയ ജമാൽ അദ്ധ്യക്ഷത വഹിച്ചു. കളമശ്ശേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ ബഷീർ , വാർഡ് കൗൺസിലർമാരായ ഹെന്നി ബേബി, ലീല വിശ്വൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ അസിസ്റ്റൻറ് ഡയറക്ടർ റോസ്മേരി ജോയിസ്, കളമശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബിൻസി എബ്രഹാം , കൃഷി ഓഫീസർ ശ്രീബാല അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: കളമശ്ശേരി നഗരസഭയിൽ കിസാൻ ഗോഷ്ടി ചെടി നനച്ച് വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു