കാര്‍ഷിക മേഖല ഉദ്പാദനക്ഷമവും സുസ്ഥിരവും ലാഭകരവുമാകണമെന്ന് കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും ഡയറക്ടര്‍ ജനറലായ ഡോ. ത്രിലോചന്‍ മഹാപത്ര പറഞ്ഞു. പോഷകമൂല്യമുള്ളതും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച പോസ്റ്റ്-ഹാര്‍വെസ്റ്റ് ടെക്നോളജി ആധുനിക സംവിധാനങ്ങളുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുുന്നു അദ്ദേഹം. ഇന്ത്യയുടെ കാര്‍ഷിക മേഖലയെക്കുറിച്ചും സുഗന്ധവിള കൃഷികളെയും മാര്‍ക്കറ്റുകളെക്കുറിച്ചും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചു. മികച്ച കാര്‍ഷിക രീതി, ഭക്ഷ്യസുരക്ഷ, മൂല്യവര്‍ദ്ധനവ് എന്നീ വിഷയങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.                                                                                                                                                              നൂതനമായ കൃഷി രീതികള്‍ പരിചയപ്പെടുത്തിയ കെ.ഡി. ജയനന്ദന്‍ (വയനാട്), ഒരുമ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ് (കോഴിക്കോട്), കസറാനെനി പ്രഭുകുമാര്‍ (ആന്ധ്രപ്രദേശ്), അളഗാപ്പനഗര്‍ കോ-ഓപ്പറേറ്റീവ് കണ്‍സോട്ടിയം, വില്ലന്‍ (വയനാട്), എസ്.ആര്‍.ടി അഗ്രൊ സയന്‍സ് പ്രൊവറ്റ് ലിമിറ്റഡ് (ഛത്തീസ്ഗഡ് ), ടി. തുഷാര (കോഴിക്കോട്) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഏലപേ നിനെ തുരത്താനുള്ള ലെക്കാനിസിലിന്‍- ജി, ഇഞ്ചി കൃഷിയിലെ ബാക്ടീരിയല്‍ വാട്ടം തടയാനുള്ള ബസിലിച്ച്, കുരുമുളക് രോഗബാധയെ ചെറുക്കാനുള്ള കൊച്ചോനിന്‍ – എല്‍ എന്നീ പുത്തന്‍ സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി.തുടര്‍ന്ന് ശുചിത്വവും സുരക്ഷിതവുമായ സുഗന്ധവിളകള്‍ക്കുള്ള കര്‍ഷ രീതികള്‍ എന്ന വിഷയത്തില്‍ സെമിനാറും കുട്ടി കുരുമുളക് കൃഷി, അക്വാപോണിക് കൃഷി രീതി, വിവിധ തരം കാര്‍ഷിക വിളകളെ പരിചയപ്പെടുത്തുന്ന കാര്‍ഷിക പ്രദര്‍ശനവും നടന്നു. ഡോ.കെ. നിര്‍മ്മല്‍ ബാബു, പ്രൊഫ. ഡോ. കെ.വി. പീറ്റര്‍, ഡോ.ഇ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. .