സ്ത്രീകൾക്കെതിരെ നിലനിന്നിരുന്ന വിവേചനങ്ങളും അസമത്വങ്ങളും കോർത്തിണക്കി കുടുംബശ്രീയുടെ ‘പെൺവഴി’ ലഘു നാടകം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്ത്രീ പദവി സ്വയം പഠന പ്രവർത്തനത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്. പണ്ടുകാലങ്ങളിൽ സ്ത്രീകൾക്കു നേരെ ഉണ്ടായിരുന്ന വിവേചനങ്ങളും അവയുടെ ചരിത്രവുമാണ് നാടകത്തിന്റെ ഇതിവൃത്തം. സ്ത്രീകളുടെ പഴയകാല അവസ്ഥകൾ, തുടർന്നുണ്ടായ നവോത്ഥാന സമരങ്ങൾ എന്നിവ പാട്ടിലൂടെയും സംഭാഷണങ്ങളിലൂടെയും അവതരിപ്പിച്ചു. കുടുംബശ്രീയിലൂടെ സ്ത്രീകൾ കൈവരിച്ച നേട്ടവും അവതരണത്തിന്റെ ഭാഗമാണ്.
കുടുംബശ്രീ മിഷൻ പ്രോഗ്രാം മാനേജർ ആശാ പോളാണ് രചനയും സംവിധാനവും. പൗലോസ് ജോണാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കന്നത്. ജില്ലാ സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നവോത്ഥാനത്തിന്റെ സ്ത്രീ മുന്നേറ്റങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രദർശനത്തിൽ നാടകം അരങ്ങേറി. കുടുംബശ്രീ റോസി തീയേറ്ററിന്റെ കീഴിലെ 15 കുടുംബശ്രീ പ്രവർത്തകരാണ് അഭിനേതാക്കൾ.