വിവേചനങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ സ്ത്രീകൾ സംഘടിതമായി നിലനിൽക്കണമെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പാർക്കിൽ നവോത്ഥാനത്തിന്റെ സ്ത്രീ മുന്നേറ്റങ്ങൾ വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് നവോത്ഥാനത്തിന്റെ സ്ത്രീ മുന്നേറ്റങ്ങൾ വിഷയത്തെ ആസ്പദമാക്കി പ്രദർശനവും പ്രഭാഷണവും കലാപരിപാടികളും സംഘടിപ്പിച്ചത്. എ.ഡി.എം കെ.അജീഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി. സാജിത മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ മിഷൻ പ്രേരക്മാരുടെയും പഠിതാക്കളുടെയും കലാപരിപാടികളും കുടുംബശ്രീയുടെ നേതൃത്വത്തിൽ തെരുവ് നാടകവും നടത്തി. കൽപ്പറ്റ മുനിസിപ്പൽ കൗൺസിലർ അജി ബഷീർ, പ്രേരക്മാരായ പി.വി. വാസന്തി, കെ. ഉഷ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ നിർമ്മല റേച്ചൽ ജോയി, സ്വയ നാസർ തുടങ്ങിയവർ സംസാരിച്ചു.