ആലപ്പുഴ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 15 മുതൽ 17 വരെ മുട്ടക്കോഴി വളർത്തൽ, 21 മുതൽ 23 വരെ ഇറച്ചിക്കോഴി വളർത്തൽ 24ന് കാട വളർത്തൽ, 28, 29തീയതികളിൽ ആട് വളർത്തൽ എന്നിവയിലാണ് പരിശീലനം. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് പരിശീലന ശേഷം സർട്ടിഫിക്കറ്റ് നൽകും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 0479-2457778.