ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നു സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു. കേരള നിയമസഭയും സംസ്ഥാന സാക്ഷരത മിഷനും നടത്തുന്ന ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടക്കുന്ന ഭരണഘടന സാക്ഷരത സന്ദേശയാത്രയ്ക്ക് കൽപ്പറ്റ പുതിയ ബസ്സ്റ്റാന്റിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യൻ ഭരണഘടന അനുശ്വാസിക്കുന്ന മൗലികാവകാശങ്ങളും കർത്തവ്യങ്ങളും നിയമങ്ങളും ദൈനംദിന ജീവിതത്തിന്റെ ഭാഗമാവണമെന്നും അവർ കൂട്ടിച്ചേർത്തു. കാസർകോട് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന സന്ദേശയാത്ര ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു.
കൽപ്പറ്റയിലെ സ്വീകരണ യോഗം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ. ദേവകി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭാ വൈസ് ചെയർമാൻ ആർ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ. അജീഷ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പി. ഗഗാറിൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. മണി, മുനിസിപ്പൽ കൗൺസിലർമാരായ വി. ഹാരിസ് ആയിഷ പള്ളിയാൽ, അജി ബഷീർ എന്നിവർ സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു ജോസ് സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ നിർമ്മല റേച്ചൽ ജോയി നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തിന് വേണ്ടി എ. ദേവകി, ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം, കൽപ്പറ്റ നഗരസഭക്ക് വേണ്ടി കൗൺസിലർ വി. ഹാരിസ്, കേരള സാക്ഷരതാ മിഷൻ സ്റ്റാഫ് യൂണിയന് വേണ്ടി അസി.കോ-ഓർഡിനേറ്റർസ്വയ നാസർ, പ്രേരക്മാർക്ക് വേണ്ടി എം. കൊച്ചുറാണി, തുല്യതാ പഠിതാക്കളായ സിനി, നിഷ, വിദ്യ, വിജിത, ബുഷ്‌റ, എന്നിവർ ജാഥാക്യാപ്റ്റൻ ഡോ.പി.എസ് ശ്രീകലയെ ഷാൾ അണിയിച്ചു. സന്ദേശയാത്ര ജനുവരി 24ന് തിരുവനന്തപുരത്ത് സമാപിക്കും.
