കൊച്ചി: ‘വിമുക്തി’ മിഷന്റെ ഭാഗമായി കേരള എക്സൈസ് വകുപ്പ് നഗരസഭാതിർത്തിയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മൽസരം വി.ഡി.സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എക്സൈസ് സി.ഐ എം.സൂരജ് അധ്യക്ഷനായി. പറവൂർ നഗരസഭാധ്യക്ഷൻ രമേഷ് ഡി.കുറുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഡെന്നി തോമസ് പ്രസംഗിച്ചു. എസ്എൻവി സ്കൂളിലെ സി.എസ്.ആകാശ് ഒന്നാം സ്ഥാനവും ഗവ.ബോയ്സ് ഹൈസ്കൂളിലെ കെ.ബി.അശ്വിൻ, ജുവൽ തോമസ് എന്നിവർ രണ്ടാം സ്ഥാനവും നേടി.
ക്യാപ്ഷൻ: ‘വിമുക്തി’ മിഷന്റെ ഭാഗമായി കേരള എക്സൈസ് വകുപ്പ് നഗരസഭാതിർത്തിയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മൽസരം വി.ഡി.സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു