കാസര്‍കോട് കളക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം. ഗവണ്‍മെന്റ് ഓഫീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കണം. ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ വിശദമായ ബയോഡാറ്റ സഹിതം ഫെബ്രുവരി അഞ്ചിനകം കളക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ സമര്‍പ്പിക്കണം.