തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടന്ന ജൈവവൈവിധ്യ പരിപാലന സമിതി കോൺഗ്രസ്സിൽ സംസ്ഥാന തലത്തിൽ മികച്ച സ്റ്റാളിനുള്ള രണ്ടാം സ്ഥാനം എടവക ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീൻ മൂടമ്പത്ത്, മാതൃകാ കർഷകരായ ലത, ബാലകൃഷ്ണൻ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച കർഷകരുടെ ഉത്പന്നങ്ങളും കിഴങ്ങു വർഗ്ഗങ്ങളും പച്ചക്കറി വിത്തിനങ്ങളും കോൺഗ്രസ്സിൽ പ്രദർശിപ്പിച്ചിരുന്നു.
