രാജ്യത്തെ ആദ്യ ദേശീയ യോഗ- പ്രകൃതിചികിത്സാ ഗവേഷണ കേന്ദ്രത്തിന് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ തോളേനിയില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് ശിലാസ്ഥാപനം നിര്‍വഹിച്ചു.സംസ്ഥാന ആരോഗ്യ വകുപ്പ് കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്, പി കരുണാകരന് എംപി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എം എല്‍ എ മാരായ എം.രാജഗോപാലന്‍ കെ.കുഞ്ഞിരാമന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, എ ഡി എം എന്‍ ദേവീദാസ്, കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വിവി രമേശന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വിധുബാല, ഡിഎംഒ ഡോ.സലജകുമാരി
ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാലില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി തങ്കമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ബാലകൃഷ്ണന്, വി സുധാകരന് രാധാ വിജയന് , പി ചന്ദ്രന്, പി വി രവി, ഡോ ഷിംജി പി നായര്‍ , രാഷട്രീയ കക്ഷി പ്രതിനിധികളായ ടി കെ രവി , അഡ്വ കെ കെ നാരായണന്, അഡ്വ കെ ശ്രീകാന്ത് , മുന്‍ എം എല്‍ എ എം കുമാരന് ,എം സി ഖമറുദ്ദീന് ,കുര്യാക്കോസ് പ്ലാപറമ്പില്‍, അഡ്വ സി വി ദാമോദരന്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, പി കെ രമേശന്, അസീസ് കടപ്പുറം’ ഹരീഷ് ബി നമ്പ്യാര്‍,എവി രാമകൃഷ്ണന്, ജോണ്‍ ഐമന്, പിടി നന്ദകുമാര്‍, സി സി ആര് വൈഎന്‍ ഡയറക്ടര്‍ ഡോ. ഈശ്വര എന്‍ ആചാര്യ എന്നിവര്‍ സംസാരിച്ചു.
