ചേർത്തല : സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷ പരിപാടികളുടെ ഭാഗമായി ചേർത്തല നിയമസഭാ മണ്ഡലത്തിൽ അവലോകന യോഗം നടന്നു.ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ അധ്യക്ഷനായി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം, സെമിനാർ, വിവിധ പദ്ധതികളുടെ ഉദ്ഘാടനം എന്നിവ ജനകീയ പങ്കാളിത്തത്തോടെ നടത്താൻ യോഗം തീരുമാനിച്ചു. തീയതി നിശ്ചയിക്കാത്തതും പണി പൂർത്തിയായതും നിർമാണോദ്ഘാടനം നടത്തേതുമായ വകുപ്പ് തല പരിപാടികളുടെ ഉദ്ഘാടന തീയതി തീരുമാനിച്ച് ഫെബുവരി 16നകം പബ്ലിക്ക് റിലേഷൻ ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ചേർത്തല തെക്ക് പഞ്ചായത്തിൽ മണ്ണുകുഴി-ചിന്നൻകവല റോഡിന്റെയും പാലത്തിന്റെയും,പട്ടശ്ശേരി- നെയ്‌ശേരി റോഡ്, തൈക്കൽ പാലം-പരുത്വം പള്ളി-ചമ്പകാട്ട് റോഡ്, കടക്കരപ്പള്ളി പഞ്ചായത്ത് പെട്ട കോരങ്കാട്ട് -മാലി റോഡ്, അരീപറമ്പ് സ്‌കൂൾ, മുഹമ്മ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം,ചേർത്തല-അരൂക്കുറ്റി റോഡ്,തങ്കി റോഡ് പുനരുദ്ധാരണം,വയലാർ പഞ്ചായത്ത് കറുകന്തറ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ,കൈതവേലി-കറുകന്തറ റോഡിന്റെ ബാക്കി ഭാഗം എന്നിവയുടെ നിർമ്മാണോദ്ഘാടനം 1000ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും.മുട്ടത്തിപറമ്പ്-അർത്തുങ്കൽ റോഡ്, പതിനൊന്നാം മൈൽ-അരീപറമ്പ്-അർത്തുങ്കൽ റോഡ്,ചേർത്തല കുറുപ്പൻകുളങ്ങര റോഡ്,എ. എസ്.കനാൽ- ഈസ്റ്റ് ബാങ്ക് റോഡ്, പട്ടണക്കാട് വില്ലേജ് ഓഫീസ് കെട്ടിടം, ചേർത്തല നഗരസഭ പ്രദേശത്തെ റ്റി.ബി.കനാലിന്റെ സൗന്ദര്യ വത്കരണം, കഞ്ഞിക്കുഴി പഞ്ചായത്ത് കാട്ടുവേലിക്കകം-ഉത്തരപ്പള്ളി റോഡ്,കൂറ്റുവേലി-കളവേലി റോഡ്,ചേർത്തല തെക്ക് പഞ്ചായത്ത്, തിരുവിഴ- കൊച്ചിരവെളി-പിച്ചിതോട്ടം റോഡ്,പിച്ചിതോട്ടം-കൂത്തുവെളി റോഡ്, ചേർത്തല മുനിസിപ്പൽ വാർഡിൽ ഇരുവേലി പാലം-നൈപുണ്യ റോഡ്, കരുവായിൽ-കൂട്ടിപറമ്പിൽ റോഡ് ,വയലാർ പഞ്ചായത്തിൽ തങ്കി കവല- പാലച്ചുവട് റോഡ്,കടക്കരപ്പള്ളി പഞ്ചായത്ത് തൈക്കൽ ബീച്ച് ജംഗ്ഷൻ-ഒറ്റമശേരി റോഡിന്റെ കാണ/ചാപ്പത്ത് എന്നിവയുടെ പ്രവർത്താനോദ്ഘാടനവും ആയിരംദിന ആഘോഷങ്ങളുടെ ഭാഗമായി നടക്കും.