ആലപ്പുഴ:കുട്ടനാട്ടിലെ സ്‌ക്കൂളുകൾക്ക് സഹായ ഹസ്തവുമായി് ‘ഐ ആം ഫോർ ആലപ്പി ‘ . ആന്ധ്രാപ്രദേശ് അൺഎയ്ഡഡ് സ്‌ക്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ വഴിയാണ് (അപുസ്മ) കുട്ടനാട്ടിലെ സ്‌ക്കൂളുകളിൽ കമ്പ്യൂട്ടർ ലാബ് നവീകരണത്തിനായി ഇരുപത്തഞ്ച് ലക്ഷം രൂപ ചെലവഴിച്ചിരിക്കുന്നത്. ഇതുവഴി നവീകരിച്ച പുളിങ്കുന്ന്- കണ്ണാടി ഗവൺമെന്റ് യു.പി.സ്‌ക്കൂൾ,മങ്കൊമ്പ് തെക്കേക്കര ഗവൺമെന്റ് ഹൈസ്‌ക്കൂൾ, നടുഭാഗം ഗവൺമെന്റ് എൽ.പി.സ്‌ക്കൂൾ എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ ലാബുകൾ സബ് കളക്ടർ .വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.ലാപ്‌ടോപ്പ് , കമ്പ്യൂട്ടറുകൾ, കമ്പ്യൂട്ടർ ടേബിളുകൾ, കമ്പ്യൂട്ടർ ചെയറുകൾ, ശിശു സൗഹൃദ പെയിന്റിംഗ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് സ്‌ക്കൂളുകളുടെ കമ്പ്യൂട്ടർ ലാബുകൾ ഇതിനോടകം പ്രവർത്തനവും തുടങ്ങി. അടുത്ത ആഴ്ച പുതിയ അഞ്ച് സ്‌ക്കൂളുകളുടെ ഉദ്ഘാടനവും നടക്കും. കുട്ടനാട്ടിലെ കഴിയുന്നത്ര മേഖലകൾക്ക് ഐ ആം ഫോർ ആലപ്പി പദ്ധതിയിലൂടെ പുതുജീവൻ നൽകലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സബ് കളക്ടർ പറഞ്ഞു.