സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെറുകിട കർഷക കാർഷിക വ്യാപാര കൺസോർഷ്യത്തിന്റെ ഓഫീസിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദാംശങ്ങളും www.sfackerala.orgwww.krishi.info എന്നിവയിൽ ലഭ്യമാണ്. താല്പര്യമുളളവർ 25 ന് വൈകിട്ട് അഞ്ചിന് മുമ്പ് എസ്.എഫ്.എ.സിയുടെ ആനയറ വേൾഡ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അപേക്ഷ നൽകണം. ഇന്റർവ്യു തീയതി ഇ-മെയിലിൽ അറിയിക്കും.